സിക്‌സറുകൾ പിറന്ന ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പര റെക്കോർഡ് ബുക്കിൽ. ഏകദിന പരമ്പരകളിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പിറന്ന പരമ്പര എന്ന നിലയിലാണ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. 14 സിക്‌സറുമായി ജോണി ബെയർസ്റ്റോയാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം. റിഷഭ് പന്ത് (11), ബെൻ സ്റ്റോക്‌സ് (10), രോഹിത് ശർമ (8) എന്നിവരാണ് പിന്നാലെയുള്ളവർ. ഇതിൽ വെറും രണ്ട് ഇന്നിങ്സിൽ നിന്നാണ് പന്ത് 11 സിക്സുകൾ നേടിയത്.
അതേസമയം, മൂന്നാമത്തെയും അവസാനത്തെയും ഏകദിന പരമ്പരയിൽ ഇന്ത്യയ്ക് 7 റൺസിന്റെ വിജയം. ഇന്ത്യയുടെ 329 ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുക്കാനെ സാധിച്ചൊള്ളു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഇംഗ്ലീഷ് നിരയിൽ ഓൾ റൗണ്ടർ സാം കറന്റെ (95*) ബാറ്റിംഗ് പ്രകടനം ശ്രദ്ധേയമായി.
Post Your Comments