കൊച്ചി: നിർണായക വഴിത്തിരിവിലേക്ക് സ്വർണക്കടത്ത് കേസ്. മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വനിത പൊലീസുകാര്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ ചോദ്യം ചെയ്തത് വനിത പൊലീസിന്റെ അസാന്നിദ്ധ്യത്തിലായിരുന്നെന്ന് കോടതിരേഖ. സ്വപ്‌നയുടെ അഭിഭാഷകന്‍ ഇത് പരാതിയായി ഉന്നയിച്ചതിനെ തുടര്‍ന്ന് വനിത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഇഡിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ കോടചതി രേഖ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ച് കേസില്‍ ഇഡിക്ക് അനുകൂലമായിരിക്കുകയാണ്.
Read Also: ‘പ്രതിപക്ഷ നേതാവ് ചെയ്തത് ഉത്തരവാദിത്വം മാത്രം’; പിന്തുണച്ച് സുരേഷ് ഗോപി
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് കേട്ടുവെന്നത് വനിത പോലീസ് ഓഫീസര്‍മാരായ സിജി വിജയനും റെജിമോളുമാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. 2020 ആഗസ്റ്റ് 12,13 ജീവസങ്ങളില്‍ ഇഡി ഓഫീസില്‍ വച്ചാണ് സംഭവമെന്ന് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കുന്നതിന് വേണ്ടി ഇഡി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇഡിയുടെ വാദം കേട്ട കോടതി ക്രൈംബ്രാഞ്ചിന്റെ വാദം കേള്‍ക്കുന്നതിനായി കേസ് ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കുകയായിരുന്നു.
Post Your Comments