തിരുവനന്തപുരം: ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മോചിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സിപിഎം പ്രവര്‍ത്തകനായ അണ്ണേരി വിപിന് പരോളിലിറങ്ങി മുങ്ങിയ കാലയളവും പരോളായിത്തന്നെ ജയില്‍ വകുപ്പ് അനുവദിച്ചു. പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ തിരിച്ചെത്തിച്ച തടവുകാരനാണ് സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കിയിരിക്കുന്നത്.
എന്നാൽ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അണ്ണേരി വിപിന്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്. അമ്മയുടെ ചികിത്സയുടെ പേരില്‍ അണ്ണേരി വിപിന് 5 ദിവസം അടിയന്തിര അവധി അനുവദിച്ചിരുന്നു. പിന്നീട് സിപിഎം നേതൃത്വം നേരിട്ട് ഇടപെട്ട് ഇത് പല ഘട്ടങ്ങളിലായി നാല്‍പ്പത് ദിവസത്തേക്ക് നീട്ടി. ഇതിന് ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16നായിരുന്നു ഇയാള്‍ തിരികെ ജയിലില്‍ പ്രവേശിക്കേണ്ടിയിരുന്നത്.
അതേസമയം പരോളിലിറങ്ങിയ വിപിന്‍ ഈ ദിവസവും തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ നാല് ദിവസത്തിന് ശേഷം മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് വിപിനെ പിടികൂടിയത്. പരോളിലിറങ്ങി മുങ്ങിയ ഈ നാല് ദിവസത്തെ കാലയളവ് സര്‍ക്കാര്‍ പരോളായിത്തന്നെ അനുവദിച്ച് നല്‍കി. കടുത്ത പ്രശ്‌നങ്ങളെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്ന വിപിന്റെ ഭാര്യയുടെ അപേക്ഷയെത്തുടര്‍ന്നാണ് നടപടി. ജയിലില്‍ അണ്ണേരി വിപിന്‍ അച്ചടക്കത്തോടെയാണ് കഴിയുന്നതെന്ന് ജയില്‍ വകുപ്പും അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം പരിഗണിച്ചാണ് സിപിഎം പ്രവര്‍ത്തകനായ അണ്ണേരി വിപിന് പരോളിലിറങ്ങി മുങ്ങിയ കാലയളവ് പരോളായിത്തന്നെ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
Post Your Comments