വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും സ്വര്‍ണവും കണ്ടുകെട്ടാന്‍ ഒരുങ്ങി ഇഡി. കേസില്‍ എം.ശിവശങ്കറിനെതിരെ കുറ്റപത്രം നല്‍കാനിരിക്കെയാണ് ഉത്തരവ് വന്നിരിക്കുന്നത്. ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച കോഴയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്‍ഐഎ അന്വേഷണത്തിലാണ് സ്വപ്നയുടെ ലോക്കറില്‍ നിന്ന് പണം കണ്ടെത്തിയത്.
തിരുവനന്തപുരം സ്റ്റാച്യുവിലെ ഫെഡറല്‍ ബാങ്ക് ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപയും എസ്ബിഐയുടെ സിറ്റി ബ്രാഞ്ച് ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടൊപ്പം 982 ഗ്രാം സ്വര്‍ണവും എന്‍ഐഎ കണ്ടെത്തിയിരുന്നു.
Post Your Comments