കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ 1.85 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ഉറവിടം തെളിയിക്കാനായില്ലെന്ന വാദവുമായി അന്വേഷണ സംഘങ്ങള്‍. എന്നാൽ സ്വര്‍ണ്ണ കടത്തു കേസില്‍ കസ്റ്റംസ്-എന്‍ഐഎ അന്വേഷണങ്ങള്‍ക്ക് ആശ്വാസമാണ് ഈ കണ്ടെത്തല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.) ന് ഈ തുക കണ്ടുകെട്ടിയ നടപടിക്ക് അഡ്ജുഡിക്കേറ്റിങ് അഥോറിറ്റിയില്‍നിന്ന് അംഗീകാരം കിട്ടിയത്. നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാട് കേസിന്റെ വിചാരണയില്‍ പ്രതികള്‍ക്ക് ശക്തമായ തിരിച്ചടിയാകുന്നതാണിത്.
സ്വപ്ന സുരേഷിനു പുറമേ പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ സാമ്പത്തിക നിക്ഷേപമായിരുന്നു ഇ.ഡി. കണ്ടുകെട്ടിയത്. ഇതിനാണിപ്പോള്‍ കള്ളപ്പണ കേസുകളിലെ ഡല്‍ഹിയിലെ അഡ്ജുഡിക്കേറ്റിങ് അഥോറിറ്റി അംഗീകാരം നല്‍കിയത്. തിരുവനന്തപുരം എസ്.ബി.ഐ., ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളിലെ ലോക്കറുകളിലുണ്ടായിരുന്ന സ്വപ്ന സുരേഷിന്റെ 64 ലക്ഷം രൂപയും 36.50 ലക്ഷം രൂപയുമടക്കം ഒരു കോടി രൂപ എന്‍.ഐ.എ. കണ്ടെടുത്തിരുന്നു.
Read Also: അമ്മായി അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചു: യുവതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
ഇത് മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ പണമാണെന്നും ലൈഫ് മിഷന്‍ കരാറുകള്‍ക്കു ലഭിച്ച കമ്മിഷന്‍ തുകയാണെന്നുമായിരുന്നു ഇ.ഡി.യുടെ വാദം. എന്നാല്‍, ശിവശങ്കര്‍ ഇത് ശക്തമായി നിഷേധിക്കുകയും ചെയ്തു. പക്ഷേ, ഈ ഒരു കോടി രൂപയുടെ കൃത്യമായ ഉറവിടം തെളിയിക്കാനോ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ സ്വപ്നയ്ക്ക് സാധിച്ചതുമില്ല. അതുകൊണ്ടു തന്നെ ഇഡി വാദങ്ങള്‍ നിലനില്‍ക്കും. ഇനി കേസ് വിചാരണയിലും മറ്റും ഇത് നിര്‍ണ്ണായക തെളിവായി മാറുകയും ചെയ്യും.
സഹകരണ ബാങ്കുകളിലേതടക്കമുള്ള സ്വപ്നയുടെ 62.76 ലക്ഷവും കണ്ടുകെട്ടിയിരുന്നു. ഇതിനും വ്യക്തമായ രേഖകള്‍ സഹിതമുള്ള സ്രോതസ്സ് കാണിക്കാനായില്ല. മറ്റൊരു പ്രതിയായ പി.എസ്. സരിത്തിന്റെ അച്ഛന്റെ പേരിലുള്ള 10 ലക്ഷമടക്കം 11.94 ലക്ഷം രൂപയാണ് ഇ.ഡി. കണ്ടുകെട്ടിയിരുന്നത്. സന്ദീപ് നായരുടെ 10.11 ലക്ഷവും. ഇതിനും വ്യക്തമായ രേഖകള്‍ ഇല്ല. ഇതെല്ലാം ഇഡിയുടെ അന്വേഷണ മികവിന് തെളിവായി വിലയിരുത്തപ്പെടും.
അതേസമയം സ്വപ്‌ന സുരേഷിന് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു. സെന്‍ട്രല്‍ ഇക്കോണോമിക് ഇന്റിലിജന്‍സ് ബ്യുറോയിലെ സ്പെഷ്യല്‍ സെക്രട്ടറി, കമ്മീഷണര്‍ ഓഫ് കസ്റ്റംസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
Post Your Comments