Latest NewsKeralaNattuvarthaNews

നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വനിത‍ാസ്ഥാനാര്‍ത്ഥികളുമായി ബി.ജെ.പി, പോരാടാൻ പെൺ സിംഹങ്ങൾ 14; മലപ്പുറത്തുനിന്ന് 3 പേർ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ വനിതാ സ്ഥാനാര്‍ത്ഥികളുടെ കണക്കെടുപ്പില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്ത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 12 ഉം, കോണ്‍ഗ്രസ് പട്ടികയില്‍ ഒമ്പതും വനിതകള്‍ സ്ഥാനം പിടിച്ചപ്പോള്‍ ബി.ജെ.പി പ്രഖ്യാപിച്ച 112 സ്ഥാനാര്‍ത്ഥികളിൽ 14 പേര്‍ വനിതകള്‍.

കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി എന്നിങ്ങനെ മൂന്ന് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകും എന്നതിന് ഏറെക്കുറെ തീരുമാനമായി. കോട്ടയത്ത് മിനര്‍വ മോഹനും, എറണാകുളത്ത് പദ്മജ എസ്. മേനോനും, പാലായില്‍ ഡോ. ജെ. പ്രമീളാ ദേവിയും കണ്ണൂരില്‍ അ‍ഡ്വ. അര്‍ച്ചന വണ്ടിച്ചാലുമാണ് മത്സരിക്കുന്നത്.

കണ്ണൂര്‍, കോട്ടയം, എറണാകുളം, പാല എന്നീ പ്രധാന മണ്ഡലങ്ങളില്‍ വനിതകളെയാണ് ബി.ജെ.പി കളത്തിലിറക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍ കീഴില്‍ ആശാനാഥും, കൊല്ലം ജില്ലയിലെ കുത്തന്നൂരില്‍ രാജി പ്രസാദും മത്സരിക്കുന്നു. കുന്നത്തുനാടില്‍ രേണുസുരേഷും, പെരുമ്പാവൂരില്‍ ടി.പി. സിന്ധുമോളും മത്സര രംഗത്തുണ്ട്. കോട്ടയം ജില്ലയില്‍ മിനര്‍വാ മോഹന് പുറമെ, പാലായില്‍ ജെ. പ്രമീളാദേവിയും അങ്കത്തിനിറങ്ങുന്നു. തൃശൂര്‍ ഗുരുവായൂരിൽ അഡ്വ. നിവേദിത പോരാട്ടവേദിയിലുണ്ട്.

മലപ്പുറം ജില്ലയില്‍ മൂന്ന് വനിതാസ്ഥാനാര്‍ത്ഥിളാണ് ബി.ജെ.പിക്ക് വേണ്ടി മത്സര രംഗത്ത്. പെരിന്തല്‍മണ്ണയില്‍ അഡ്വ. സുചിത്ര മറ്റടയും, മഞ്ചേരിയില്‍ രശ്മിനാഥ്. പി.ആറും കൊണ്ടോട്ടിയില്‍ ഷീബാ ഉണ്ണികൃഷ്ണനും മത്സരിക്കുന്നു. കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നവ്യാ ഹരിദാസ് മാറ്റുരയ്ക്കുന്നു. കണ്ണൂരിലെ പേരാവൂരില്‍ സ്മിതാ ജയമോഹനും, കണ്ണൂരില്‍ അഡ്വ. അര്‍ച്ചനാ വണ്ടിച്ചാലും, ഇരിക്കൂരില്‍ ആനിയമ്മ രാജേന്ദ്രനും മത്സരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button