തലശേരി: കേരളത്തില്‍ മൂന്നു സീറ്റുകളില്‍ എന്‍ഡിഎ ഉറപ്പായും ജയിക്കുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത തലശേരിയിലും ഗുരുവായൂരിലും യുഡിഎഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംഎന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ഗുരുവായൂരില്‍ മുസ്ലീംലീഗിന്റെ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
എന്നാൽ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണം, അല്ലെങ്കില്‍ സിപിഐഎമ്മിനെ തോല്‍പ്പിക്കണമെന്നാണ് സുരേഷ് പറഞ്ഞത്. നോട്ടയ്ക്കല്ല ചെയ്യേണ്ടതെന്നാണ് അഭിപ്രായമെങ്കില്‍ കൃത്യമായി പറയാം, ഗുരുവായൂരില്‍ ലീഗിന്റെ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണമെന്നാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Also: ‘പ്രതിപക്ഷ നേതാവ് ചെയ്തത് ഉത്തരവാദിത്വം മാത്രം’; പിന്തുണച്ച് സുരേഷ് ഗോപി
‘നിവേദിതയ്ക്ക് പോകേണ്ട അത്രയും വോട്ട് ഇന്ത്യയിലെ ചരിത്രം കുറിക്കുന്ന നോട്ട വോട്ടായി മാറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നോട്ടയ്ക്കല്ല ചെയ്യേണ്ടതെങ്കില്‍ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്ന് ഞാന്‍ പറയും. തലശേരിയില്‍ ഷംസീര്‍ ഒരുകാരണത്താലും വിജയിക്കരുത്.’ കേരളത്തില്‍ മൂന്നു സീറ്റുകളില്‍ എന്‍ഡിഎ ഉറപ്പായും വിജയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
Post Your Comments