ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. പുത്തൻ വർഷത്തിൽ ആദായ നികുതിയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളെന്തൊക്കെയെന്ന് നോക്കാം.
പി എഫ് ടാക്‌സ്
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 5 ലക്ഷം രൂപയില്‍ കൂടുതലുളള പി എഫ് വിഹിതത്തിന് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നികുതി ഈടാക്കുന്നതാകും. വാര്‍ഷിക ശമ്പളം 20 ലക്ഷത്തില്‍ കൂടുതലുള്ളവര്‍ക്കാണ് ഇത് ബാധകമാവുക.
ഐ ടി ആര്‍
ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനമനുസരിച്ച് 75 കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കേണ്ട ആവശ്യമില്ല. പെന്‍ഷന്‍ വരുമാനവും പലിശ വരുമാനവും മാത്രമുള്ളവർക്കാണ് പുതിയ ആനുകൂല്യം ബാധകമാവുക. മറ്റ് ഏതെങ്കിലും തരത്തിലുള്ള വരുമാനമുള്ളവര്‍ക്ക് ഇത് ബാധകമല്ല.
ഫില്‍ഡ് ഐ ടി ആര്‍
ഇനി മുതല്‍ ഓഹരിയിലെ നിക്ഷേപം, ലാഭവിഹിതം, ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ നിക്ഷേപം തുടങ്ങിയവയില്‍ നിന്നുമുള്ള മൂലധന നേട്ടം കൂടി ഉള്‍പ്പെടുത്തിയുള്ള ഐ ടി ആര്‍ ഫോമുകളാകും ലഭിക്കുക. നികുതിദായകന് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഈ മാറ്റം.
ടി ഡി എസ്
റിട്ടണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് കടുത്ത നടപടി നൽകും. 2021 ലെ നിർമല സീതാരാമൻ്റെ ബജറ്റ് നിര്‍ദേശ പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഉയര്‍ന്ന ടി ഡി എസ് (ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ്) നല്‍കേണ്ടി വരും. രണ്ട് വര്‍ഷം ഇങ്ങനെ തുടര്‍ച്ചയായി റിട്ടേണ്‍ നല്‍കാത്തവരില്‍ നിന്നും ഇരട്ടി ടി ഡി എസ് പിടിക്കും.
Post Your Comments