കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും തൃണമൂലും വീണ്ടും തുറന്ന പോരിലേയ്ക്ക്. നന്ദിഗ്രാമില്‍ വിജയിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മമത തൃണമൂൽ വിട്ട നേതാവിനെ വിളിച്ചതാണ് പ്രശ്നങ്ങൾക്ക് പിന്നിൽ.
ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ തൃണമൂല്‍ നേതാവായ പ്രോലോയ് പാലുമായി മമത ഫോണില്‍ ബന്ധപ്പെട്ടെന്നും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടെന്നും ബി.ജെ.പി ആരോപിക്കുന്നു. മമതയുടെ പരാജയ ഭീതിയാണ് ഇതിനു പിന്നിലെന്നും മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയവര്‍ഗിയയും ശിശിര്‍ ബജോരിയയും പറഞ്ഞു. കൂടാതെ മാദ്ധ്യമങ്ങളുടെ മുന്നില്‍ വച്ച് മമതയുടെ കോള്‍ റെക്കോഡ് പുറത്തുവിട്ടു.
read also:ബിജെപി സ്ഥാനാര്‍ത്ഥിയുടെ അനൗണ്‍സ്‌മെന്റ് വാഹനത്തിന് നേരെ ആക്രമണം; പിന്നില്‍ സി പി എമ്മാണെന്ന് ആരോപണം
ഫോൺ ശബ്ദ രേഖയിൽ പാർട്ടിയിലേക്ക് തിരിച്ചെത്തി നന്ദിഗ്രാമിൽ വിജയിക്കാൻ സഹായിക്കണം എന്ന മമതയുടെ ആവശ്യം നിഷേധിച്ച പ്രോലോയ്, സി.പി.എം വേട്ടയാടിയ സമയത്ത് തന്നെ സഹായിച്ച സുവേന്ദു അധികാരിയുടെ കുടുംബത്തെ ചതിക്കാനാകില്ലെന്ന് പറയുന്നു.
Post Your Comments