ആലപ്പുഴ: നഗരത്തിലെ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇന്നലെ പുലർച്ചയോടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. രാവിലെ എത്തിയ തീർത്ഥാടകരാണ് കാണിക്കവഞ്ചി തകർന്നുകിടക്കുന്നത് കാണുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നോർത്ത് പോലീസ് കേസെടുത്ത് മോഷ്ടാക്കൾക്കായി തിരച്ചിൽ തുടങ്ങിയതായി പോലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു. ഒരു മാസം മുൻപാണ് കാണിക്കവഞ്ചി അവസാനമായി തുറന്നത്. ഏകദേശം 10, 000 രൂപയോളം മോഷ്ടിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
Post Your Comments