ചിറയിൻകീഴ്; കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പിനു ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിയ വയോധികയുടെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി നൽകിയിരിക്കുന്നു. ചിറയിൻകീഴ് പുതുക്കരി ഒറ്റിയിൽവീട്ടിൽ ശാന്ത(73)യുടെ രണ്ടേമുക്കാൽ പവൻ വരുന്ന ലോക്കറ്റ് ഉൾപ്പെടെയുള്ള സ്വർണമാലയാണു കുത്തിവയ്പ്പിനുശേഷം ആശുപത്രി വെയ്റ്റിങ് റൂമിൽ വിശ്രമിക്കവേ കാണാതായിരിക്കുന്നത്. വ്യാഴം രാവിലെ 11മണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.
മകൾ ബിന്ദുവിനൊപ്പമാണ് ശാന്ത ആശുപത്രിയിലെത്തിയത്. വാക്സിനെടുത്തു കഴിഞ്ഞശേഷം നഴ്സ് വിശ്രമസ്ഥലത്ത് എത്തിക്കുകയുണ്ടായി. തുടർന്നു മകൾ അമ്മയുടെ അടുത്തു എത്തിയപ്പോഴാണു കഴുത്തിൽ മാലകാണാനില്ലെന്നു കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയുണ്ടായി. വാക്സിനെടുത്ത മുറിയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments