Latest NewsKeralaNews

ഹിന്ദുക്കള്‍ക്ക് മാത്രമല്ല, മുഴുവന്‍ വിശ്വാസികള്‍ക്കും എതിരാണ് സി.പി.എം : കേന്ദ്രമന്ത്രി സ്മൃതി ഇറാനി

കോഴിക്കോട്: സംസ്ഥാനത്ത് കോണ്‍ഗ്രസിനേയും എല്‍.ഡി.എഫിനേയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രചാരണത്തിനെത്തിയതായിരുന്നു മന്ത്രി.

Read Also : ബി.ജെ.പിയുടെ പ്രതിച്ഛായ മാറി, വലിയ രീതിയില്‍ ബി.ജെ.പി കേരളത്തില്‍ മുന്നേറുന്നു : ആത്മവിശ്വാസത്തോടെ ഇ.ശ്രീധരന്‍

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഹിന്ദുക്കള്‍ക്ക് മാത്രമല്ല, മുഴുവന്‍ വിശ്വാസികള്‍ക്കും എതിരാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന സി.എ.എ നിയമത്തെ അവര്‍ എതിര്‍ക്കുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് കാപട്യമാണെന്നും സ്മൃതി പറഞ്ഞു. ഭക്തരെ ഉപദ്രവിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനോട് ജനം പൊറുക്കില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. കോഴിക്കോട് എലത്തൂര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ടി.പി ജയചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ പ്രസംഗിക്കുകയായിരുന്നു സ്മൃതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button