Latest NewsKeralaNews

ബി.ജെ.പിയുടെ പ്രതിച്ഛായ മാറി, വലിയ രീതിയില്‍ ബി.ജെ.പി കേരളത്തില്‍ മുന്നേറുന്നു : ആത്മവിശ്വാസത്തോടെ ഇ.ശ്രീധരന്‍

പാലക്കാട് : കേരളത്തില്‍ ബി.ജെ.പിയുടെ പ്രതിച്ഛായ തന്നെ മാറി. അതിനാല്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 40 മുതല്‍ 75 സീറ്റ് വരെ നേടുമെന്ന് പാലക്കാട് സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. താന്‍ ബി.ജെ.പിയിലെത്തിയതോടെ
നിരവധിയാളുകളാണ് അനുകൂല നിലപാടുമായി മുന്നോട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also : ‘ബീഫ് നിരോധനം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടില്ല’; സ്വാതന്ത്ര്യത്തിന് വിലകൽപ്പിച്ച് ബിജെപി

രാജ്യത്ത് പൊതുവില്‍ തനിക്കുള്ള പ്രതിച്ഛായ പാലക്കാട് തിരഞ്ഞെടുപ്പില്‍ സഹായകരമാകും, സംസ്ഥാനത്ത് ബി.ജെ.പിക്കും ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

മാറിമാറിവന്ന ഇടത്-വലത് സര്‍ക്കാരുകള്‍ കേരളത്തിനു വേണ്ടി ഒന്നും ചെയ്തില്ല. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ അതിവേഗമാണ് പുരോഗതിയിലേക്ക് നീങ്ങുന്നതെന്നും ശ്രീധരന്‍ പറഞ്ഞു.

കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥ മുന്‍പുള്ളത് പോലെയല്ല. വലിയ രീതിയിലാണ് ബി.ജെ.പി കേരളത്തില്‍ മുന്നേറുന്നത്. ഒരു നിര്‍ണായക ശക്തിയായി ബി.ജെ.പി സംസ്ഥാനത്ത് മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button