Latest NewsKeralaNews

കേരളത്തിൽ ബീഫ് നിരോധനം വരുമോയെന്ന് ചോദ്യം; കൃത്യമായ മറുപടി നൽകി കുമ്മനം രാജശേഖരൻ

കേരളത്തിൽ ബീഫ് നിരോധനം ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി മുന്‍ അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. കേരളത്തിൽ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കുമ്മനം പറഞ്ഞു. ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞങ്ങള്‍ കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് എല്ലാവരും എല്ലാ ഭക്ഷണവും കഴിക്കുന്നു,’- കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Also Read:കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത് വിദേശത്തുനിന്നുള്ള നിന്നുള്ള പണം ; ഇ. ശ്രീധരൻ

കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ അധികാരത്തിൽ വന്നാൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്നാണ് ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. തമിഴ്‌നാട്ടില്‍ ബി.ജെ.പി തങ്ങളുടെ പ്രകടന പത്രികയില്‍ പ്രധാന വാഗ്ദാനമായാണ് ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും ഗോവധ നിരോധനം നടപ്പിലാക്കുമോയെന്ന ചോദ്യം കുമ്മനത്തോട് ആവർത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button