അയൽ സംസ്ഥാനങ്ങൾ പുരോഗമിക്കുമ്പോൾ കേരളം മിക്ക കാര്യങ്ങളിലും പിന്നിലാണെന്നും, പുറത്ത് നിന്നുള്ള പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി. മാറി മാറി വന്ന ഇടത് വലത് മുന്നണി സർക്കാരുകൾ കേരളത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ 20 വർഷമായി പുതിയ ഒരു വ്യവസായവുംവന്നിട്ടില്ല. പുതിയ തൊഴിലവസരങ്ങളും കേരളത്തിലില്ല. അതിനാൽ വിദ്യാഭ്യാസം നേടിയ ശേഷം കേരളത്തിലെ ആളുകൾ അന്യസ്ഥലങ്ങളിലോ, വിദേശത്തോ പോയാണ് ജോലി ചെയ്യുന്നത്. പുറത്ത് നിന്നും നോക്കിയാൽ കേരളത്തിന് തകരാറൊന്നുമില്ല.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായാണ് താൻ കഴിഞ്ഞ 67 വർഷം ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥ മുൻപുള്ളതിൽ നിന്നും വ്യത്യസ്തമാണെന്നും, വലിയ രീതിയിൽ മുന്നേറുന്ന ബി.ജെ.പി ഒരു വൻ ശക്തിയായി മാറുന്നുണ്ടെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി.
Post Your Comments