കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനടക്കം ഉന്നയിച്ച അന്നം മുടക്കി ആരോപണത്തെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്നം മുടക്കികള്‍ ആരാണെന്ന് ജനം തിരിച്ചറിയും. പാവപ്പെട്ട കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിനുള്ള അരിയാണ് വിതരണം ചെയ്യാതെ വെച്ചതെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അരി കുട്ടികളുടെ വീടുകളിലേക്ക് നല്‍കണമെന്ന് ആദ്യം തീരുമാനിച്ചത് യുഡിഎഫ് മന്ത്രിയായിരുന്ന ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിര്‍ത്തത്. അത് തെരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. സിപിഎം ആയിരുന്നു ഈ സ്ഥാനത്തെങ്കില്‍ അരിയില്‍ മണ്ണു വാരിയിടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേകള്‍ യുഡിഎഫിന് വലിയ നേട്ടമാണ്. ഞങ്ങള്‍ പറഞ്ഞാല്‍ പോലും പ്രവര്‍ത്തിക്കാത്ത പ്രവര്‍ത്തകരും ഇത്തവണ ഊര്‍ജ്ജസ്വലരായി രംഗത്ത് ഇറങ്ങിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Post Your Comments