മ്യാന്മറില് സായുധസേനാ വാര്‍ഷിക ദിനത്തില്‍ പട്ടാളത്തിന്റെ കൂട്ടക്കുരുതി. പട്ടാള ഭരണത്തിനെതിരെ പ്രതിഷേധിച്ച 114 പേരെ സൈന്യം വെടിവച്ചുകൊന്നു. ഇതില്‍ കുട്ടികളുമുണ്ട്. ഇതോടെ പട്ടാള അട്ടിമറിക്കുശേഷം മ്യാന്മറില് കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു.
Read Also : ചെങ്കൊടി പിടിച്ച് മുസ്ലീം ലീഗിന് വേണ്ടി വോട്ട് ചോദിച്ച് സിപിഎം പ്രവർത്തകർ ; വീഡിയോ കാണാം
സുരക്ഷാസേനയുടെ ഭീഷണിക്കിടയിലും രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷാസേനയുടെ നടപടി യെ അമേരിക്കയും ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും അപലപിച്ചു. പൊതുതിരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂ ചിയുടെ പാര്‍ട്ടി ഭൂരിപക്ഷം നേടിയത് കൃത്രിമം കാട്ടിയാണെന്ന് ആരോപിച്ച് ഫെബ്രുവരി ഒന്നിനാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്.
Post Your Comments