NattuvarthaLatest NewsKeralaNews

ശബരിമലയല്ല സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ് ചർച്ചാവിഷയം, കഴക്കൂട്ടത്ത് ജനപിന്തുണ വർധിച്ചു; കടകംപള്ളി സുരേന്ദ്രൻ

ശബരിമലയല്ല എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയമെന്ന് ദേവസ്വം മന്ത്രിയും കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍. ഇടതുപക്ഷത്തിന് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുമായി യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളില്ലെന്നും, എന്‍.എസ്.‌എസ് അടക്കമുള്ള എല്ലാ സാമുദായിക സംഘടനകളുമായും മുന്നണിക്ക് അടുപ്പമാണുള്ളതെന്ന് കടകംപള്ളി പറഞ്ഞു.

ഇടതുമുന്നണിയ്ക്ക് ഓരോ ദിവസവും വിജയപ്രതീക്ഷ വര്‍ധിച്ചുവരികയാണെന്നും, 110 സീറ്റുകളില്‍ വിജയം നേടി ഇടതുമുന്നണി തുടര്‍ ഭരണത്തിലെത്തുമെന്നും കടകംപള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടത് മുന്നണിക്ക് വിജയം ഉറപ്പിക്കാന്‍ പാകത്തിനുള്ള രാഷ്ട്രീയ പശ്ചാത്തലമാണ് കേരളത്തിലുള്ളതെന്നും കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യുമെന്ന് അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴക്കൂട്ടത്ത് 2016 ല്‍ ഇടതുപക്ഷത്തിനുള്ളതിനേക്കാള്‍ ജനപിന്തുണ വര്‍ധിച്ചതായും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button