തിരുവനന്തപുരം: യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കേരളത്തിലെ പുതിയ രാഷ്ട്രീയ നേതൃത്വം ബിജെപിയുടേതാവുമെന്നു പറഞ്ഞ രാജ്‌നാഥ് സിംഗ്, യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്നും വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യം മനസിലാക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ലെന്നും ഇരുവരും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. കേരളത്തില്‍ തീവ്രവാദ കേസുകള്‍ വര്‍ധിച്ചു വരുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ക്കല മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജി എസ്‌ആര്‍എമ്മിന് വേണ്ടി അദ്ദേഹം റോഡ് ഷോ നടത്തും. വര്‍ക്കല താലൂക്ക് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ വര്‍ക്കല റെയില്‍വെ സ്റ്റേഷന്‍ ജംഗ്ഷനില്‍ സമാപിക്കും. റോഡ് ഷോയ്ക്ക് ശേഷം വര്‍ക്കല ശിവഗിരിയില്‍ എത്തുന്ന അദ്ദേഹം മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. തൃശൂര്‍ ഇരിഞ്ഞാലക്കുടയിലെ ബിജെപി സ്ഥാനാര്‍ത്ഥി ജേക്കബ് തോമസിന്റെ പ്രചാരണാര്‍ത്ഥം അയ്യങ്കാവ് ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 4.45 ന് എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി പത്മജ എസ് മേനോന്റെ പ്രചാരണാര്‍ത്ഥം റോഡ് ഷോയിലും പങ്കെടുത്ത് രാത്രിയോടെ ഡല്‍ഹിക്ക് മടങ്ങും.
Post Your Comments