Latest NewsKeralaCinemaMollywoodNewsEntertainment

‘ഞാൻ ജനിച്ച് വളർന്നത് ക്രിസ്ത്യൻ കുടുംബത്തിലാണ്, ജോസ്‌വിൻ സോണി എന്നായിരുന്നു പേര്’; ബഷീർ ബഷിയുടെ ഭാര്യ പറയുന്നു

ബഷീറിനെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ പേര് മാറ്റിയെന്ന് സുഹാന

സൂപ്പർ ഹിറ്റായി മാറിയ ബിഗ് ബോസ് ആദ്യ സീസണിലൂടെ ശ്രദ്ധനേടിയ താരമാണ് ബഷീർ ബഷി. രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബഷീർ ബഷി. ഇവർ പങ്കുവക്കുന്ന പോസ്റ്റുകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ഇത്രയും സന്തോഷം നിറഞ്ഞ ഈ ജീവിതത്തിന് കാരണം ആദ്യഭാര്യയായ സുഹാനയാണെന്ന് ബഷീർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Also Read:കഴക്കൂട്ടത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി പിന്മാറണം : കടകംപള്ളി

ഇപ്പോൾ സുഹാനയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. സുഹാന തൻ്റെ യഥാർത്ഥ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. ജോസ്‌വിൻ സോണി എന്നാണ് തൻ്റെ പേരെന്നാണ് സുഹാന പറയുന്നത്. സ്കൂൾ മുതൽ തുടങ്ങിയ പ്രണയത്തിനൊടുവിൽ കോളജ് കാലഘട്ടത്തിലാണ് ഇരുവരും വിവാഹിതരാകുന്നത്. 11 വർഷത്തെ വിവാഹബന്ധവും 15 വർഷത്തെ പ്രണയബന്ധവുമാണ് ഞങ്ങൾക്കിടയിൽ ഉള്ളതെന്ന് സുഹാന പറയുന്നു.

‘ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർച്ച ആളാണ് ഞാൻ. വീട്ടിൽ എനിക്ക് അച്ഛൻ, അമ്മ, അനിയൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. എൻ്റെ മോൾക്ക് ഒരു വയസുള്ളപ്പോൾ എൻ്റെ അമ്മ മരിച്ചു. ഇപ്പോ അച്ഛനും സഹോദരനുമാണുള്ളത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് പറയുന്നത്, പ്രേമിച്ച ആളെ തന്നെ വിവാഹം ചെയ്യാൻ സാധിച്ചു എന്നതാണ്.’- സുഹാന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button