ടാന്‍സാനിയയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഇതേതുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ കണ്ടെത്തിയ വകഭേദത്തിന് 10 ഓളം തവണ പരിവര്‍ത്തനം സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്പ് എന്ന സ്ഥാപനമാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ വൈറസ് വകഭേദങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നത്.
ദക്ഷിണാഫ്രിക്കയിലെ ജനിതക മാറ്റം വന്ന കോവിഡ് വകഭേദം കണ്ടെത്തിയത് ഈ സ്ഥാപനമാണ്. ആഫ്രിക്കയിലെ പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് ചില വാക്‌സിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments