ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം നടന്നതായി റിപ്പോര്‍ട്ട്. തീവ്ര ഇസ്ലാമിക സംഘടനകളിലെ നൂറോളം വരുന്ന അംഗങ്ങള്‍ ഹിന്ദു ക്ഷേത്രങ്ങളും കിഴക്കന്‍ ബംഗ്ലാദേശില്‍ ട്രെയിനും ആക്രമിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also : മഞ്ചേശ്വരത്ത് ആര് ? എല്ലാവരും കാത്തിരുന്ന പ്രീ-പോള്‍ സര്‍വേ ഫലം വന്നു
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ തീവ്ര ഇസ്ലാമിക സംഘടനകള്‍ സംഘടിപ്പിച്ച പ്രകടനത്തിനിടെ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പത്തോളം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തു നിന്നും മടങ്ങിയതിനു പിന്നാലെ അക്രമ സംഭവങ്ങള്‍ വ്യാപിക്കുകയായിരുന്നു. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലീം ജനതയോട് മോദി വിവേചനം കാണിച്ചു എന്നാരോപിച്ചാണ് ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ബംഗ്ലാദേശ് സ്വാതന്ത്ര്യദിനത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി വെള്ളിയാഴ്ച ധാക്കയിലെത്തിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 1.2 ദശലക്ഷം കോവിഡ് വാക്‌സിന്‍ സമ്മാനിച്ചതിന് ശേഷം ശനിയാഴ്ചയാണ് അദ്ദേഹം ബംഗ്ലാദേശില്‍ നിന്നും മടങ്ങിയത്.
Post Your Comments