‘പാലക്കാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എൻ ഡി എ സ്ഥാനാർത്ഥി മെട്രോമാന്‍ ഇ. ശ്രീധരന് നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും നല്‍കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…’ അനൗണ്‍സ്‌മെന്റ് വാഹനത്തിന് പിറകേ പോരാട്ട വീഥികളിലൂടെ ആത്മവിശ്വാസത്തോടെയാണ് ശ്രീധരൻ നടന്നു നീങ്ങുന്നത്. അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ കൈമുതല്‍ ആത്മവിശ്വാസം തന്നെയാണ്. അതിന് പാമ്പന്‍പാലത്തിനേക്കാള്‍ കരുത്തുമുണ്ട്. വികസനം മാത്രമാണ് ലക്ഷ്യമെന്ന് ആവർത്തിച്ചാവർത്തിച്ച് അദ്ദേഹം പറയുന്നു.
ഇപ്പോഴിതാ, കൃത്യമായ നിഷ്ഠയോട് കൂടി ജീവിതത്തെ കാണാൻ കഴിഞ്ഞതിന് പിന്നിൽ തൻ്റെ ഗുരുവാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇ ശ്രീധരൻ. ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാന്‍ അധ്യക്ഷനും മഠാധിപതിയുമായ സ്വാമി ഭൂമാനന്ദതീര്‍ത്ഥയാണ് തൻ്റെ ഗുരുവെന്ന് ഹിന്ദുവിശ്വ മാസികയുടെ എഡിറ്ററോടുള്ള സംഭാഷണത്തിൽ ഇ. ശ്രീധരന്‍ വ്യക്തമാക്കി.
Also Read:ഏലസ് നിര്‍മ്മിയ്ക്കാന്‍ കടുവയുടെ മീശ മുറിച്ചെടുത്തു ; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി
‘സ്വാമി ഭൂമാനന്ദതീര്‍ത്ഥരാണ് എന്റെ ഗുരു. അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത് 2002 മാര്‍ച്ചിലാണ്. സ്വാമിജി എന്നോട് ദീക്ഷയുടെ സമയമായി എന്ന് പറഞ്ഞു. അതുപ്രകാരം ആശ്രമത്തിൽ മൂന്ന് ദിവസം താമസിച്ച് ദീക്ഷ വാങ്ങി. അതോടെയാണ്, ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടായത്. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന ബോധം ഉദിച്ചു. അതിനുശേഷമാണ് ഭഗവദ്ഗീത മുടങ്ങാതെ വായിക്കാന്‍ തുടങ്ങുന്നത്. സ്വാമിജിയെ പോലെ ആരുമെന്നെ ഇത്രയും സ്വാധീനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകളുടെ തിളക്കം, കാര്യങ്ങള്‍ വ്യക്തമായി പറയാനുള്ള കഴിവ് ഇതൊന്നും വേറെയാരിലും ഞാന്‍ കണ്ടിട്ടില്ല. കാര്യങ്ങളുടെ ചിട്ട, കൃത്യമാര്‍ന്ന അവതരണം ഇതെല്ലാമാണ് എന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്’. – മെട്രോമാൻ പറയുന്നു.
Post Your Comments