തിരുവനന്തപുരം : കേരളത്തിലെ ജനങ്ങളുടെ അന്നംമുടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂഴ്ത്തിവെച്ച അരി സമയത്ത് കൊടുക്കാതെ തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണ്. മൂന്നാഴ്ചയായി റേഷന്‍കടയില്‍ അരി പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയാണ്. ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെയാണ് തടഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ആദ്യമായി ഓണക്കിറ്റ് നല്‍കിയത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണംചെയ്യുന്നത്. വിഷുവിന്റെ കിറ്റ് ഏപ്രില്‍ ആറിന് ശേഷം കൊടുത്താല്‍ പോരെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Read Also : പ്രശ്നങ്ങൾ പരിഹരിച്ചു, ചാമിന്ദ വാസ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കൺസൾട്ടന്റായി തുടരും
അതേസമയം, ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭക്ഷ്യക്കിറ്റും അരിയും മുടക്കി സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് കരുതരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ച് ചെന്നിത്തല ജനങ്ങളോട് മാപ്പു പറയണമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.
Post Your Comments