Latest NewsKeralaNews

കേരളത്തിലെ ജനങ്ങള്‍ക്കായി കോണ്‍ഗ്രസിന്റെ ‘ന്യായ് പദ്ധതി’ : പദ്ധതിയുടെ ഗുണങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി

പത്തനംതിട്ട: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പരിതാപകരമായ അവസ്ഥയിലാണെന്ന് രാഹുല്‍ ഗാന്ധി എംപി. ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ‘ഒരു കാറില്‍ ഇന്ധനമില്ലെങ്കില്‍ എന്താണ് സംഭവിക്കുക. നമ്മുടെ മുഖ്യമന്ത്രി ഇന്ധനമില്ലാത്ത കാറില്‍ കയറി ഇരിക്കുകയാണ്. സ്വിച്ച് കീ തിരിക്കുകയും ആക്‌സിലറേറ്റര്‍ ചവിട്ടുകയും ചെയ്യുന്നു. ഒന്നും സംഭവിക്കുന്നില്ല. കാറല്‍ മാര്‍ക്‌സിന്റെ പുസ്തകം പഠിച്ച് ഈ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹം നോക്കുന്നു. ഒരു ഉത്തരവും ആ പുസ്തകത്തില്‍ ഇല്ല. യഥാര്‍ത്ഥ പ്രശ്‌നം ജനങ്ങളുടെ കൈയില്‍ പണമില്ല എന്നതു തന്നെയാണ്.’

Read Also : ഇന്ത്യക്കെതിരെ പോരാടാൻ ഭീകരർക്ക് അത്യാധുനിക ആയുധങ്ങള്‍ വാങ്ങി നല്‍കാൻ പാക്കിസ്ഥാന്‍‍ ഒരുങ്ങുന്നതായി വിവരം

‘യു.ഡി.എഫിന്റെ മുഖ്യമന്ത്രി വന്ന് സ്വിച്ച് തിരിച്ചാല്‍ ആ കാര്‍ സ്റ്റാര്‍ട്ടാകും. കാരണം ഇന്ധനം നിറച്ചു കൊണ്ടാകും ആ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത്. അതിനായി കേരള സമ്പദ്‌വ്യവസ്ഥയിലേക്ക് പണമെത്തിക്കും. ന്യായ് യോജന പദ്ധതി പ്രകാരം 6000 രൂപ പ്രതിമാസം, 72000 പ്രതിവര്‍ഷമെത്തിക്കും. ഈ പണമായിരിക്കും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക. കേരളത്തില്‍ വര്‍ഷം 72,000 രൂപയെങ്കിലും കിട്ടാത്ത ഒരാള്‍ പോലുമുണ്ടാകില്ല’.

ന്യായ് പദ്ധതി ഒരു പാട് പഠനങ്ങള്‍ക്ക് ശേഷം ആവിഷ്‌കരിച്ചതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
‘മോദി സര്‍ക്കാര്‍ ജിഎസ്ടി, നോട്ടു നിരോധനവും കൊണ്ടു വന്നു. ഇന്ധനവില കൂട്ടി. ഞാനതേക്കുറിച്ചൊന്നും പറയുന്നില്ല. കേരളത്തിന്റെ ഭാവിയെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ കേരളത്തിലാണ് ഏറ്റവും കൂടുതല്‍. കോണ്‍ഗ്രസ് പാര്‍ട്ട് കേരളത്തിന്റെ ഭാവിക്ക് ഒരു പദ്ധതി ചൂണ്ടിക്കാണിക്കുന്നു. ചെറുപ്പക്കാര്‍ക്ക് ആവശ്യമായ പദ്ധതി. പ്രചരണത്തിന് വരുമ്പോള്‍ നിങ്ങള്‍ എല്‍.ഡി.എഫുകാരോട് ചോദിക്കൂ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ നിങ്ങളുടെ പദ്ധതി എന്താണെന്ന്? എന്നാല്‍ അവര്‍ക്ക് ഉത്തരമുണ്ടാകില്ല’.

‘ഒരാളെ എങ്ങനെ മര്‍ദ്ദിക്കാം, ഭിന്നിപ്പിക്കാം, ആക്ഷേപിക്കാം, അപമാനിക്കാം എന്ന് അവര്‍ക്ക് പറയാന്‍ കഴിയും. അല്ലാതെ കേരളത്തിന് വേണ്ടി എന്തു ചെയ്യുമെന്ന് പറയാന്‍ അവര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസ് ആരെയും കൊല്ലില്ല, ഭിന്നിപ്പിക്കില്ല, അപമാനിക്കില്ല. അതാണ് കോണ്‍ഗ്രസും ഈ പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും’. കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button