കൊച്ചി: അഞ്ചു വർഷത്തിനിടയിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നൽകിയത് കോടികളുടെ പദ്ധതികളെന്ന് റിപ്പോർട്ട്. നീതി ആയോഗിന്റെ വാര്‍ഷിക കണക്കുകള്‍ സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് പ്രകാരം ഒരു ലക്ഷത്തി എഴുപതിനായിരം കോടിയിലേറെ രൂപയുടെ സഹായമാണ് സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്.
150 കോടി രൂപ മുതല്‍ 1000 കോടി രൂപ വരെ മുടക്കുള്ള പദ്ധതികളില്‍പ്പെടുത്തി നല്‍കിയ സഹായത്തിന്റെ മാത്രം കണക്കാണിത്. മുഴുവൻ പദ്ധതികളുടെ കണക്കെടുത്താൽ ഇതിലും അധികമുണ്ടാകും. പുറത്തുവന്നിരിക്കുന്ന കണക്ക് പ്രകാരം കേരളത്തില്‍ വികസന പദ്ധതികളുടെ എണ്ണത്തിലും ഇരട്ടിയിലേറെ വര്‍ധന വന്നുവെന്ന് വ്യക്തമാകുന്നു. അതി ബൃഹദ് പദ്ധതികളെന്നും ബൃഹദ് പദ്ധതികളെന്നും തരം തിരിച്ചുള്ള സഹായത്തില്‍ ബൃഹദ് പദ്ധതിയിലാണ് കേരളത്തിനുള്ള സഹായം.
Also Read:ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ മുംബൈയിലെത്തി
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള 2014-15 സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ 12 പദ്ധതികള്‍ക്കാണ് കേന്ദ്രം സഹായം നല്‍കിയിരുന്നത്. അതാണ് മോദിയുടെ ഭരണത്തിൽ 25 ആയി ഉയർന്നിരിക്കുന്നത്. ആറു വര്‍ഷം മുമ്പ് 12 പദ്ധതികള്‍ക്ക് നല്‍കിയിരുന്നത് 23,429 കോടി രൂപയുടെ സഹായമാണ്. 2015 മുതൽ ഓരോ വർഷവും പദ്ധതികളുടെ എണ്ണവും വർധിച്ചു, സഹായം നൽകുന്ന തുകയും വർധിച്ചു. സംസ്ഥാനത്ത് നടക്കുന്ന/നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളിലെ മൂന്നിലൊന്ന് സഹായവും നൽകുന്നത് കേന്ദ്രമാണെന്ന് ചുരുക്കം.
Post Your Comments