കൊല്‍ക്കത്ത: ബി.ജെ.പി പുറത്ത് നിന്ന് ഗുണ്ടകളെ ബംഗാളിലേക്ക് കൊണ്ടുവരുന്നുവെന്ന് മമതാ ബാനര്‍ജി. ജനങ്ങളെ ഉപദ്രവിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇവരെ ബംഗാളില്‍ സ്ത്രീകള്‍ നേരിടണം. അടുക്കളയിലെ പാത്രങ്ങള്‍ ഉപയോഗിച്ച് ഇവരെ നേരിടണമെന്നും മമത ഉപദേശിച്ചു. പശ്ചിമ മിഡ്നാപൂരിലെ നാരായണ്‍ഗഡ്, പിംഗ്ല തുടങ്ങിയ ഇടങ്ങളില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ബി.ജെ.പിക്കെതിരെ മമത രംഗത്ത് വന്നത്. സുവേന്ദു അധികാരിയും അദ്ദേഹത്തിന്റെ കുടുംബവും ചതിയന്മാരാണ്. കഴിഞ്ഞ ദിവസം ആ കുടുംബത്തിലെ ഒരംഗം വോട്ടര്‍മാര്‍ക്ക് പണം കൊടുക്കുന്നത് കണ്ടിരുന്നുവെന്നും മമത പറഞ്ഞു.
Read Also : കേരളത്തിലെ ജനങ്ങള്‍ക്കായി കോണ്‍ഗ്രസിന്റെ ‘ന്യായ് പദ്ധതി’ : പദ്ധതിയുടെ ഗുണങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി
അധികാരി സഹോദരന്മാരിലൊരാള്‍ പണം വിതരണം ചെയ്തപ്പോള്‍, സ്ത്രീകളാണ് അയാളെ പിടിച്ചത്. പോലീസിനോട് അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. 30 ഗുണ്ടകളെയാണ് കഴിഞ്ഞ ദിവസം ഈ സ്ത്രീകള്‍ പോലീസിന് കൈമാറിയത്. ഇവരെല്ലാം ബി.ജെ.പി പുറത്ത് നിന്ന് കൊണ്ടുവന്നവരാണ്. ആദ്യ ഘട്ട വോട്ടെടുപ്പ് കഴിയുമ്പോള്‍ തന്നെ ബി.ജെ.പിയുടെ വിധി തീരുമാനിക്കപ്പെടുമെന്നും മമത വ്യക്തമാക്കി. ബി.ജെ.പിക്ക് ആധിപത്യമുള്ള ഇടത്തേക്കാണ് അവര്‍ ഗുണ്ടകളെ ഇറക്കുന്നത്. അടുക്കളയില്‍ നിന്ന് പാത്രങ്ങളുമായി ഇറങ്ങി ഇവരെ നേരിടണമെന്ന് മാത്രമാണ് ഞാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്നതെന്ന് മമത പറഞ്ഞു.
Post Your Comments