തിരുവനന്തപുരം : നേമത്ത് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണ് ഒത്തുകളിയെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. നേമത്ത് ബിജെപിയെ തോല്‍പ്പിക്കണം എന്ന് മാത്രമാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്. ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് ഡീലിന്റെ ഭാഗമാണെന്നും കുമ്മനം ആരോപിച്ചു.
കഴക്കൂട്ടം മണ്ഡലത്തിലടക്കം സിപിഎം അക്രമം അഴിച്ച് വിടുകയാണ്. മന്ത്രി മത്സരിയ്ക്കുന്ന മണ്ഡലത്തില്‍ നിയമം നടപ്പാക്കാനോ അക്രമം ചെറുക്കാനോ പൊലീസ് മുതിരുന്നില്ല. സിപിഎം നേതാക്കള്‍ പറയുന്നത് പോലെ അല്ല പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. സിപിഎമ്മിന് ഫാസിസ്റ്റ് രീതിയാണ്. പരാജയ ഭീതിയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Post Your Comments