മുംബൈ: കോവിഡ് പ്രതിരോധത്തിന് കരുത്തുപകർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. രണ്ടാമത്തെ കോവിഡ് വാക്സിന്റെ ഉത്പാദനത്തിലാണ് ഇപ്പോൾ സെറം ഇൻസ്റ്റിറ്റ്യൂട്ട്. അടുത്ത സെപ്തംബർ മാസത്തോടെ രണ്ടാമത്തെ വാക്‌സിൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്.
കോവോവാക്സ് എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വാക്സിൻ കമ്പനിയായ നോവാവാക്സുമായി സഹകരിച്ചാണ് നിർമ്മാണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: തുടർ ചികിത്സയ്ക്കായി രാഷ്ട്രപതിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കും
ആഗോളതലത്തിൽ വകഭേദം വന്ന പുതിയ കോവിഡ് വൈറസിനെതിരെ പുതിയ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിൽ തന്നെ ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും കണ്ടെത്തിയ വൈറസുകളോട് 89 ശതമാനം ഫലപ്രാപ്തിയാണ് കോവോവാക്സ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments