ന്യൂഡല്‍ഹി: ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന ബംഗാളിലെ 30 മണ്ഡലങ്ങളില്‍ മികച്ച പോളിംഗ്. ആറുമണിവരെ 79.79 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റപ്പെട്ട അക്രമ സംഭവങ്ങളൊഴിച്ചാല്‍ പൊതുവെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമാധാന പൂര്‍ണമായിരുന്നു.
Read Also : ബി.ജെ.പി പുറത്ത് നിന്ന് ഗുണ്ടകളെ ബംഗാളിലേക്ക് കൊണ്ടുവരുന്നുവെന്ന് മമതാ ബാനര്‍ജി
പശ്ചിമ മേദിനിപൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 82.42 ശതമാനം പേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തി. ബങ്കുര 80.03, ജാര്‍ഗ്രാമ് 80.55, പുരുലിയ 77.13 ശതമാനം എന്നിങ്ങനെയാണ് കനത്ത പോളിംഗ് നടന്ന മറ്റു മണ്ഡലങ്ങളിലെ കണക്കുകള്‍.
ഒന്നാംഘട്ട പോളിംഗ് നടന്ന അസമില്‍ ആറുമണിവരെ 72.14 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിശ്വനാഥ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 77.16 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ചരൈദിയോ ജില്ലയില്‍ 73.29 ശതമാനമാണ് വോട്ടിംഗ് ശതമാനം. ധന്‍സിരി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഇവിടെ 70.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
126 അംഗ നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ 47 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് പൊതുവെ സംസ്ഥാനത്ത് സമാധാനപൂര്‍ണമായിരുന്നു. മൂന്ന് ഘട്ടമായി നടക്കുന്ന അസം തെരഞ്ഞെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന് തീയതികളില്‍ നടക്കും.
Post Your Comments