
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌റെ അവസാന ദിനത്തോടനുബന്ധിച്ചാണ് ഇരുവരും ബംഗാളിലെത്തുന്നത്. വിവിധ റാലികളിലും പൊതു സമ്മേളനങ്ങളിലും ഇരുവരും പങ്കെടുക്കും.
ഡാർജെലിംഗ്, നഗർകട്ട, ഇസ്ലാംപൂർ എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളിലാണ് അമിത് ഷാ പങ്കെടുക്കുക. വൈകിട്ട് ബിദാനഗറിൽ വെച്ച് നടക്കുന്ന പരിപാടിയ്ക്ക് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി പോകും. കരിംപൂർ, മദ്ധ്യഗ്രാം, സ്വരൂപ് നഗർ എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളിലാണ് രാജ്‌നാഥ് സിംഗ് പങ്കെടുക്കുക.
ഏപ്രിൽ 17 നാണ് ബംഗാളിൽ അഞ്ചാം ഘട്ട പോളിംഗ് നടക്കുക. 45 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗാണ് അഞ്ചാംഘട്ടത്തിൽ നടക്കുക. എട്ടു ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിൽ ആറാം ഘട്ടം ഏപ്രിൽ 22 നും ഏഴാം ഘട്ടം 26 നും അവസാനഘട്ടം ഏപ്രിൽ 29 നുമാണ് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments