
കക്കോടി : ബ്യൂട്ടി പാര്‍ലറില്‍ നിന്നു സിനിമാ സ്റ്റൈലില്‍ സ്വര്‍ണവും പണവും കവര്‍ന്ന യുവതി അവസാനം കുടുങ്ങി. കടലുണ്ടി അമ്പാളി വീട്ടില്‍ അഞ്ജന (23)യാണ് അഞ്ച് മാസത്തിനു ശേഷം പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 24ന് ആയിരുന്നു സംഭവം. സഹേലി ബ്യൂട്ടി പാര്‍ലറില്‍ നിന്നു തന്ത്രപരമായി 5 പവന് ആഭരണവും 60,000 രൂപയും കവര്‍ന്ന് ഇവര്‍ കളന്നു കളയുകയായിരുന്നു.
ഹെന്ന ട്രീറ്റ്മെന്റിനായാണ് അഞ്ജന ബ്യൂട്ടി പാര്‍ലറില്‍ എത്തിയത്. ബ്യൂട്ടിഷ്യന്റെ ശ്രദ്ധ തിരിക്കാന്‍ വയറുവേദന അഭിനയിച്ചു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുത്ത് വരുമ്പോഴേക്കും ബാഗില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും യുവതി കൈക്കലാക്കുകയായിരുന്നു. ചേവായൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തുകയായിരുന്നു. പരിസര പ്രദേശങ്ങളിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ മോഷണം നടത്തിയ യുവതിയുടെ ഏകദേശ രൂപവും സഞ്ചരിച്ച സ്കൂട്ടറിനെ കുറിച്ചും സൂചന ലഭിച്ചു.
പൊലീസ് നൂറിലേറെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. നടക്കാവ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു നിന്ന് കസ്റ്റഡിയിലെടുത്ത അഞ്ജനയെ ചോദ്യം ചെയ്തപ്പോള്‍ നഗരത്തിലെ വിവിധ ബ്യൂട്ടി പാര്‍ലറുകളില്‍ നടന്ന മോഷണത്തെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
Post Your Comments