Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

കിഫ്ബിയുടെ സല്‍പ്പേര് കളയാനാണ് ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും ശ്രമം : തോമസ് ഐസക്ക്

ഇന്നലെ ഉച്ചയോടെയാണ് കിഫ്ബിയിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചത്

തിരുവനന്തപുരം : കിഫ്ബിയുടെ സല്‍പ്പേര് കളയാനാണ് ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും ശ്രമമെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ ദിവസം കിഫ്ബിയില്‍ നടന്ന ആദായ നികുതി റെയ്ഡിനെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദായ നികുതി വകുപ്പിന്റെ നടപടി ഊളത്തരമാണെന്നും ഭീഷണിപ്പെടുത്തുകയാണ് ഇഡി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് കിഫ്ബിയിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചത്. മാധ്യമങ്ങളെ അറിയിച്ചാണ് ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വന്നത്. ആളെക്കൂട്ടി വരാനാണ് ഐആര്‍എസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. തെമ്മാടിത്തരമെന്ന പ്രയോഗം കടന്നു പോയെന്ന് ചിലര്‍ പറയുന്നു. കരാറുകാരുടെ നികുതിപ്പണം അടയ്‌ക്കേണ്ട ബാധ്യത കിഫ്ബിക്കില്ല. കിഫ്ബിയുമായി ബന്ധപ്പെട്ട പാസ്‌വേഡുകള്‍ നല്‍കാമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയും റെയ്ഡിനെതിരെ പ്രതികരണവുമായി ധനമന്ത്രി രംഗത്തെത്തിയിരുന്നു. ആദായ നികുതി വകുപ്പ് കാട്ടുന്നത് ശുദ്ധതെമ്മാടിത്തരമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആവശ്യപ്പെട്ട രേഖകള്‍ കൊടുത്തിട്ടുണ്ട്. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button