ന്യൂഡൽഹി ∙ ടാറ്റ-മിസ്ത്രി കേസിൽ ടാറ്റ സൺസിന്റെ തീരുമാനത്തെ പിന്തുണച്ച് സുപ്രീകോടതി. ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനാണു സുപ്രീം കോടതിയുടെ അംഗീകാരം.മിസ്ത്രിയെ തിരികെ നിയമിച്ച ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ (എന്‍സിഎല്‍എടി) ഉത്തരവിനെതിരെ ടാറ്റ സണ്‍സും രത്തന്‍ ടാറ്റയും നല്‍കിയ ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.
ടാറ്റ സൺസിന്റെ ഭരണവ്യവസ്ഥയാകെ ഒറ്റയടിക്കു തകിടം മറിക്കുന്ന ഉത്തരവാണ് ട്രൈബ്യൂണൽ പുറപ്പെടുവിച്ചതെന്നും സൈറസിനെ തിരിച്ചെടുക്കണമെന്ന നിലപാട് ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളിലടക്കം വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയതെന്നും ടാറ്റ ഹർജിയിൽ പറഞ്ഞിരുന്നു.2012ല്‍ രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോഴാണ് സൈറസ് മിസ്ത്രി ചെയര്‍മാനായത്. 2016ല്‍ ടാറ്റ സണ്‍സ് ബോര്‍ഡ് മിസ്ത്രിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി രത്തന്‍ ടാറ്റയെ വീണ്ടും ഇടക്കാല ചെയര്‍മാനാക്കി.
ഇത് ചോദ്യം ചെയ്താണ് മിസ്ത്രി കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചത്. ചെയർമാൻ സ്ഥാനത്തേയ്ക്ക് പുനർനിയമിച്ചെങ്കിലും മിസ്ത്രി ചുമതലയേറ്റിരുന്നില്ല. മിസ്ത്രിയുടെ പുനഃസ്ഥാപിക്കൽ ഓഹരിയുടമകളുടെ താൽപര്യത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ടാറ്റയുടെ ഹർജി.ടാറ്റ സണ്‍സ് രണ്ട് ഗ്രൂപ്പുകളുടെ ഉടമസ്ഥയിലുള്ളതാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ വിധിയെന്നും രത്തൻ ടാറ്റ സുപ്രീംകോടതിയിൽ വാദിച്ചു.
read also: ഭാര്യയെയും ബന്ധുക്കളെയും ഇല്ലാതാക്കാന്‍ യുവാവ് പ്രയോഗിച്ചത് മണവും രുചിയുമില്ലാത്ത കൊടിയ വിഷം
മിസ്ത്രിയുടെ നിയമനം പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്നും പ്രഫഷണല്‍ മികവ് പരിഗണിച്ചുള്ളതാണെന്നുമാണ് ടാറ്റയുടെ വാദം. എസ്പി ഗ്രൂപ്പിന്റെ പ്രതിനിധിയായല്ല മിസ്ത്രിയെ നിയമിച്ചതെന്നും ടാറ്റ വാദിച്ചു.
Post Your Comments