5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീം ജേഴ്സിയിൽ തിളങ്ങി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ജോർജിയെ നേരിട്ട സ്വീഡൻ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. വിജയ ഗോളിന് വഴിയൊരുക്കിയത് സ്ലാട്ടൻ ഇബ്രാഹിമോവിച്ചായിരുന്നു. 35-ാം മിനുട്ടിൽ ക്ലേസൺ നേടിയ ഗോളിനാണ് ഇബ്രാഹിമോവിച്ച് വഴിയൊരുക്കിയത്.
ഈ ഒരു ഗോളിന്റെ ബലത്തിൽ ഗ്രൂപ്പ് ബിയിൽ വിജയത്തോടെ തുടങ്ങാൻ സ്വീഡനായി. ഇന്നലെ കളത്തിൽ ഇറങ്ങിയതോടെ സ്വീഡനായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഇബ്രാഹിമോവിച്ച് മാറി. തോമസ് റെവലിയുടെ റെക്കോർഡാണ് ഇബ്രാഹിമോവിച്ച് തിരുത്തി കുറിച്ചത്. ലോകകപ്പ് യോഗ്യത റൗണ്ടിലെ അടുത്ത മത്സരത്തിൽ സ്വീഡൻ കൊസോവോയെ നേരിടും.
Post Your Comments