സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെതിരെ യുവേഫയുടെ അന്വേഷണം. ഇബ്രാഹിമോവിച്ച് ഒരു ബെറ്റിങ് കമ്പനിയെ ഫിനാൻസ് ചെയ്യുന്നു എന്ന ആരോപണമാണ് താരത്തിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിക്കാൻ കാരണം. യുവേഫ നിയമപ്രകാരം താരങ്ങൾക്ക് ബെറ്റിങിൽ ഏർപ്പെടാനോ ബെറ്റിങ് ചെയ്യുന്ന കമ്പനികളുമായി സഹകരിക്കാനോ പാടുള്ളതല്ല.
യുവേഫ അന്വേഷണത്തിൽ ഇബ്രാഹിമോവിച്ചിന് ബെറ്റിങ് കമ്പനിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ വലിയ നടപടി തന്നെ താരം നേരിടേണ്ടി വരും. അടുത്തിടെ ബെറ്റിങ് ടിപ് കൊടുത്തതിന് അത്ലാന്റിക്കോ മാഡ്രിഡ് താരം ട്രിപ്പിയർ വിലക്ക് നേരിടേണ്ടി വന്നിരുന്നു.
Post Your Comments