ഖത്തർ ലോകകപ്പിൽ കളിക്കാൻ സ്വീഡൻ ദേശീയ ടീമിനൊപ്പം താൻ ഉണ്ടാകുമെന്ന് സൂചന നൽകി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. 2016ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഇബ്രാഹിമോവിച്ച് ഇന്റർനാഷണൽ ഫുട്‍ബോളിലേക്ക് തിരികെ എത്തുകയായിരുന്നു. ഇന്നലെ സ്വീഡൻ ദേശീയ ടീം പരിശീലകനൊപ്പം മാധ്യമങ്ങളെ കണ്ട ഇബ്രാഹിമോവിച്ച് ഈ തിരിച്ചുവരവ് താൻ നേരത്തെ ആഗ്രഹിച്ചതാണെന്ന് വ്യക്തമാക്കി.
‘ലോകകപ്പ് യോഗ്യത മത്സരങ്ങളും യൂറോ കപ്പുമാണ് തന്റെ ലക്ഷ്യം. എങ്കിലും ഖത്തർ ലോകകപ്പ് വരെ ഞാൻ ടീമിൽ ഉണ്ടാകും. ഖത്തർ ലോകകപ്പ് നടക്കുന്ന സമയത്ത് താരത്തിന് തനിക്ക് വയസ് 41 ആകും. എന്നാലും ഞാൻ ദിവസം കഴിയും തോറും ചെറുപ്പമായി വരികയാണ്. എന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് ലോകകപ്പ് വരെ കളിക്കാനാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്’. ഇബ്രാഹിമോവിച്ച് പറഞ്ഞു.
Post Your Comments