കടലിന്റെ മക്കളുടെ അന്നം മുടക്കാൻ കടൽ അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. പ്രതിപക്ഷ നേതാവ് ഈ വിഷയം പുറത്ത് കൊണ്ട് വന്നില്ലായിരുന്നുവെങ്കിൽ 5239 കോടിയുടെ ആഴ കടൽ കൊള്ള നടക്കുമായിരുന്നു എന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശൂരനാട് രാജശേഖരന്റെ പ്രതികരണം.
Read Also : നൂറിലധികം മോഷണക്കേസുകളിലെ പ്രതി പിടിയിൽ
കുറിപ്പിന്റെ പൂർണരൂപം……………………..
കടലിന്റെ മക്കളുടെ അന്നം മുടക്കാൻ കടൽ അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ . പ്രതിപക്ഷ നേതാവ് ഈ വിഷയം പുറത്ത് കൊണ്ട് വന്നില്ലായിരുന്നുവെങ്കിൽ 5239 കോടിയുടെ ആഴ കടൽ കൊള്ള നടക്കുമായിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വൻകൊള്ളയായിരുന്നു ആഴ കടൽ കൊള്ള എന്ന് തെളിവ് സഹിതം പുറത്ത് വന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസാണ് ഈ കൊളളക്ക് ചുക്കാൻ പിടിച്ചത്. കൊല്ലം ലാറ്റിൻ രൂപതയുടെ അഭിവന്ദ്യ പിതാവ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പ്രസ്തുത വിഷയം നന്നായി പഠിച്ച് ഇറക്കിയ ഇടയ ലേഖനത്തിനെതിരെ മുഖ്യമന്ത്രി ഉറഞ്ഞ് തുള്ളുന്നത് കണ്ടു.
മുഖ്യമന്ത്രിയുടെ ഉറഞ്ഞ് തുള്ളൽ ക്ലിഫ് ഹൗസിൽ മതി, മുല്ലശ്ശേരി പിതാവിനോട് വേണ്ട. അറിവിന്റെയും ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആൾരൂപമാണ് മുല്ലശ്ശേരി പിതാവ്. ജാതി മത ഭേദമില്ലാതെ കൊല്ലം ജനത ബഹുമാനിക്കുന്ന മുല്ലശ്ശേരി പിതാവിനെതിരെയുള്ള പിണറായിയുടെ പ്രതികരണം ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല. ഇടയ ലേഖനത്തിൽ എഴുതിയിരിക്കുന്നത് നൂറു ശതമാനം ശരിയാണ്. കടൽ പോലും വിൽക്കാൻ ശ്രമിച്ച മുഖ്യമന്ത്രി എന്നാവും പിണറായി കേരള ചരിത്രത്തിൽ അറിയപ്പെടുന്നത്.
https://www.facebook.com/permalink.php?story_fbid=3834647209988408&id=959807624139062
Post Your Comments