NattuvarthaLatest NewsNews

നൂറിലധികം മോഷണക്കേസുകളിലെ പ്രതി പിടിയിൽ

തിരുവനന്തപുരം; നൂറിലധികം മോഷണക്കേസുകളിലെ പ്രതി പൂന്തൂറ പോലീസിന്റെ പിടിയിലായിരിക്കുന്നു. നെയ്യാറ്റിൻകര ആര്യങ്കോട് കുറ്റിയാനിക്കാട് കടയറ പുത്തൻ വീട്ടിൽ മണികണ്ഠൻ (37) നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഴിഞ്ഞം, കോവളം, നെയ്യാറ്റിൻകര, പാറശാല, ആര്യങ്കോട്, കളിയിക്കാവിള തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നൂറിലധികം മോഷണക്കേസുകളുണ്ട്. അമ്പലത്തറ പോസ്റ്റോഫിസ് കുത്തിതുറന്ന് പണം മോഷ്ടിച്ച കേസിൽ സിറ്റി ഷാഡോ പോലീസും പൂന്തൂറ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിൽ ആയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി ശ്രീകാര്യത്തിനു സമീപം ശ്രീഗണേശ് ലോട്ടറി, പ്രീതി ബേക്കറി, സലൂൺ എന്നീ കടകൾ ഓടിളക്കി ഇറങ്ങി മോഷണം നടത്തിയ ശേഷം മടങ്ങുന്ന വഴിയിലാണ് മോഷണ മുതലുകളുമായി ഷാഡോ ടീം ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്ന് ചോദ്യം ചെയ്തതിൽ അമ്പലത്തറ പോസ്റ്റാഫിസ് മോഷണം നടത്തിയതിന്റെ അന്നു തന്നെ തൊട്ടടുത്ത വീട്ടിൽ കവർച്ച നടത്തിയതും തിരുവല്ലത്തിന് സമീപം ഒരു ആധാരം എഴുത്താഫിസ് ഉൾപ്പെടെ രണ്ടു കടകളുടെ ഓടിളക്കി ഇറങ്ങി മോഷണം നടത്തിയതും ഇയാളാണെന്ന് തെളിഞ്ഞു. വീടുകളിലും കടകളിലും ഓഫിസുകളിലും മറ്റും വിവസ്ത്രനായി കയറിയാണ് ഇയാൾ മോഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button