Latest NewsIndiaNewsInternational

ബംഗ്ലാദേശ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ബംഗ്ലാദേശ് സന്ദർശനത്തിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വ്യാപനത്തിന് ശേഷമുള്ള ആദ്യത്തെ വിദേശ സന്ദർശനമാണ് ഇതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വെള്ളിയാഴ്ചയാണ് ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ബംഗ്ലാദേശിൽ എത്തുന്നത്.

Read Also : ഇ​രു​പ​തി​ലേ​റെ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ കൂ​ടി അ​തി​ദാ​രി​ദ്യ്ര​ത്തി​ലേ​ക്കു വ​ഴു​തു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

യാത്രയ്ക്ക് മുന്നോടിയായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി പ്രധാനമന്ത്രി ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്വീറ്റ്. കൊറോണയുടെ പശ്ചാത്തലത്തിലുളള ആദ്യ വിദേശയാത്ര സുഹൃത്ത് രാജ്യമായ ബംഗ്ലാദേശിലേക്ക് ആയതിൽ അതിയായ സന്തോഷമുണ്ട്. ബംഗ്ലാദേശുമായി ആഴമേറിയ സാംസ്‌കാരിക, ഭാഷാപരമായ, ബന്ധമുളള രാജ്യമാണ് ഇന്ത്യ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button