ജനീവ : രാഷ്ട്രീയ സംഘര്‍ഷങ്ങളും കോവിഡ് പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും കാരണം വരും മാസങ്ങളില്‍ ഇരുപതിലേറെ ലോകരാജ്യങ്ങള്‍ കൂടി അതിദാരിദ്യ്രത്തിലേക്കു വഴുതുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇത് തടയാന്‍ ആഗോള സമൂഹത്തിന്റെ സജീവമായ ഇടപെടല്‍ ആവശ്യമാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്ഗനൈസേഷന് എന്നിവയുടെ അധികൃതര്‍ വ്യക്തമാക്കി.
Read Also : ഈ സ്വപ്നങ്ങള്‍ കണ്ടാല്‍ ധനലാഭം
ഇപ്പോള്‍ തന്നെ ലോകത്ത് 34 മില്യന്‍ ആളുകള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു. മരണത്തിലേക്കു നയിക്കാവുന്നത്ര പട്ടിണിയാണിത്. യുദ്ധകലുഷിതമായ യെമന്‍, തെക്കന്‍ സുഡാന്, വടക്കന്‍ നൈജീരിയ എന്നിവിടങ്ങളിലാണ് സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷമായി തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments