KeralaLatest NewsIndiaInternational

കേരളത്തിലെത്തി വ്യാജരേഖകൾ ഉപയോഗിച്ച്​ സ്ഥലം വാങ്ങി വീടുവെച്ച ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ

വൈ​പ്പി​ൻ: വ്യാ​ജ​രേ​ഖ​ക​ൾ കെട്ടിച്ചമച്ച് കേ​ര​ള​ത്തി​ൽ ദീ​ർ​ഘ​കാ​ല​മാ​യി താമസിച്ച ബം​ഗ്ലാ​ദേ​ശ് ദ​മ്പ​തി​ക​ൾ പൊലീസിന്റെ പി​ടി​യി​ൽ. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ദ​ശ​ര​ഥ് ബാ​ന​ർ​ജി (38), ഇ​യാ​ളു​ടെ ഭാ​ര്യ മാ​രി ബി​ബി (33) എ​ന്നി​വ​രെ​യാ​ണ് ഞാ​റ​ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യിയാണ് അന്വേഷണം ശക്തമാക്കിയത്.

ഇതേതുടർന്ന് എടവനക്കാട് വ​ട​ക്കേ മേ​ത്ത​റ ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ദമ്പതികൾ പിടിയിലായത്. കേരളത്തിൽ ഇവർ സ്വന്തമായി സ്ഥലം വാങ്ങി വീടുവെച്ചു ദീർഘകാലമായി താമസമായിരുന്നു. ദമ്പതികൾ അ​ന​ധി​കൃ​ത​മാ​യിയാണ് ഇ​ന്ത്യ​യി​ലെ​ത്തി വ്യാജ രേഖകൾ സൃഷ്ടിച്ച് എ​ട​വ​ന​ക്കാ​ട് വ​ട​ക്കേ മേ​ത്ത​റ ഭാ​ഗ​ത്ത് തങ്ങിയിരുന്നത്.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​ന്ന്​ വ്യാ​ജ​ ആ​ധാ​ർ കാ​ർ​ഡ്, തെ​ര​ഞ്ഞെ​ടു​പ്പ്​ ഐ.​ഡി കാ​ർ​ഡ്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഇവർ നേരത്തെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ​ത്തി ഇ​വി​ടു​ത്തെ ആ​ധാ​ർ കാ​ർ​ഡ്, ഗ്യാ​സ് ക​ണ​ക്ഷ​ൻ, ഇ​ല​ക്ഷ​ൻ ഐ​ഡി കാ​ർ​ഡ്, പാ​ൻ​കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യും വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി. ഇതേതുടർന്ന് ഈ വ്യാ​ജ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ വ​ട​ക്കേ മേ​ത്ത​റ ഭാ​ഗ​ത്ത് സ്ഥ​ലം വാങ്ങുകയും ചെയ്തു.

ശേഷം സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഇവർ വീ​ട്​ നി​ർ​മി​ക്കു​ക​യും ചെ​യ്തു. ഓ​ട​ശ്ശേ​രി വീ​ട് എ​ന്ന വീ​ട്ടു​പേ​രി​ൽ ടി​ൻ ഷീ​റ്റ് കൊ​ണ്ട് നി​ർ​മി​ച്ച വീ​ട്ടി​ലാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഡ്രൈ​വി​ങ് ലൈ​സ​ൻ​സും, വാ​ഹ​ന ആ​ർ.​സി ബു​ക്കി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യും ദ​ശ​ര​ഥ് ബാ​ന​ർ​ജിയിൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഓ​പ​റേ​ഷ​ൻ ക്ലീ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റൂ​റ​ൽ ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം പി​ടി​കൂ​ടി​യ ബം​ഗ്ലാ​ദേ​ശി​ക​ളു​ടെ എ​ണ്ണം മു​പ്പ​ത്തി​യേ​ഴാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button