Latest NewsKeralaNattuvarthaNews

കാ​റി​ല്‍ ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്ന് ചാ​ക്ക് ഹാ​ന്‍​സു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

കാ​റി​ല്‍ ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്ന് ചാ​ക്ക് ഹാ​ന്‍​സു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. പട്ടാമ്പി വ​ല്ല​പ്പു​ഴ ചാ​ത്ത​ങ്കു​ളം വീ​ട്ടി​ല്‍ ഫ​ഹ​ദ് റെ​ജി (30), പാ​ല​ക്കാ​ട് നെ​ല്ലാ​യ എ​ഴു​വ​ന്ത​ല ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷ​റ​ഫു​ദ്ദീ​ന്‍ (37) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ചാ​വ​ക്കാ​ട് കോ​ട​തി പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് കാ​ര്‍ പി​ടി​കൂ​ടി​യ​ത്. പൊ​തു​വി​വ​ണി​യി​ല്‍ 1.70 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന പു​ക​യി​ല ഉ​ല്‍​പ​ന്ന​മാ​ണ് ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്‌.​ഒ കെ.​പി. ജ​യ​പ്ര​സാ​ദിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ത്തിന്റെ ഡി​ക്കി​യി​ല്‍​നി​ന്ന്​ 4260 പാ​ക്ക​റ്റ് ഹാ​ന്‍​സ് പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ​മാ​രാ​യ സി.​കെ. നൗ​ഷാ​ദ്, സി.​കെ. രാ​ജേ​ഷ്, കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ സ​ജി​ത്ത്, ബാ​ബു, സി.​പി.​ഒ​മാ​രാ​യ സി​നീ​ഷ്, ശ​ര​ത്ത്, ആ​ശി​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചാ​വ​ക്കാ​ട് പൊ​ലീ​സ് വി​പു​ല​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന​യാ​ണ് മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button