രാജ്യത്ത് സിഗരറ്റ്, പാൻ മസാല തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ വില ഏപ്രിൽ ഒന്ന് മുതൽ വർദ്ധിപ്പിക്കും. റിപ്പോർട്ടുകൾ പ്രകാരം, പുകയില ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി നിരക്ക് കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. 2023- ൽ അവതരിപ്പിച്ച ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായാണ് നിരക്ക് വർദ്ധനവ്. പുതിയ ഭേദഗതി അനുസരിച്ച്, പാൻ മസാലയ്ക്ക് ഒരു യൂണിറ്റാണ് പരമാവധി ജിഎസ്ടി നഷ്ടപരിഹാര സെസായി ഈടാക്കുക. ഇത് റീട്ടെയിൽ വിൽപ്പനയുടെ 51 ശതമാനമാണ്.
പുകയിലയുടെ നിരക്ക് 1,000 സ്റ്റിക്കുകൾക്ക് 4,170 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. നിരക്കുകളിലെ വർദ്ധനവ് പാൻ മസാല, പുകയില വിതരണ കമ്പനികൾക്കുള്ള നികുതി നയത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ധനകാര്യ ബില്ലിലെ 75 ഭേദഗതികളിൽ ഒന്നിന്റെ അടിസ്ഥാനത്തിലാണ് പാൻ മസാല, സിഗരറ്റ്, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ പരിധി നിശ്ചയിച്ചിരിക്കുന്നത്.
Post Your Comments