കാഞ്ഞങ്ങാട്: പൊലീസ് കൈകാണിച്ച് നിർത്താതെ പോയ കാറിൽ നിന്ന് നാല് ചാക്ക് നിരോധിത പാൻമസാല ഉൽപന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് മുക്കം ഇരുൾകുന്ന് കല്ലുരുട്ടി സ്വദേശികളായ ടി.എ. മുഹമ്മദ് ഷാഫി (32), ഐ.കെ. സക്കീർ ഹുസൈൻ (44) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്.ഐ. സതീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
Read Also : പൊട്ട് തൊട്ട് മുടിയില്‍ മുല്ലപ്പൂ ചൂടി കാറോടിച്ച് വരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ സൈബറാക്രമണം
ശനിയാഴ്ച രാവിലെയാണ് സംഭവം. മംഗലാപുരത്തു നിന്ന് കോഴിക്കോട്ടേക്ക് കടത്തുന്നതിനിടെ അതിഞ്ഞാലിൽ പൊലീസ് കൈകാണിച്ചിരുന്നു. എന്നാൽ, നിർത്താതെ പോയ വാഹനത്തെ ട്രാഫിക്ക് പൊലീസിന്റെ സഹായത്തോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments