കണ്ണൂർ: മംഗലാപുരത്ത് നിന്നും ലഹരിവസ്തുക്കളുമായി പോകുകയായിരുന്ന രണ്ട് പച്ചക്കറി ലോറികൾ പോലീസ് പിടികൂടി. ഉച്ചക്ക് രണ്ട് മണിയോടെ കൊച്ചിയിലേക്ക് പോവുകയായിരുന്ന ആദ്യ ലോറി കണ്ണൂർ ടൗൺ പോലീസ് പിടികൂടി. തോട്ടട എസ്എൻ കോളേജിന് സമീപമായിരുന്നു സംഭവം. ചരക്ക് ലോറിയിലായിരുന്നു ലഹരിപദാർത്ഥങ്ങൾ കടത്താൻ ശ്രമിച്ചത്. ചാക്കുകളിലാക്കി നിറച്ച നിലയിൽ പിടിച്ചെടുത്ത ലോറി നിറയെ ലഹരി വസ്തുക്കളായിരുന്നു.
സംഭവത്തിൽ കാസർകോട് കടുലു സ്വദേശികളായ ജാബിർ, യൂസഫ് എന്നിവർ പിടിയിലായി. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. അച്ഛനും മകനുമാണ് പ്രതികൾ. യൂസഫിന്റെ മകനാണ് ജാബിർ. ഇതിന് പിന്നാലെ പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ കിഴുത്തള്ളിയിൽ നിന്നും പോലീസ് പിടികൂടി. കാസർകോട് രജിസ്‌ട്രേഷനിലുള്ള ലോറിയായിരുന്നു.
ഒരു ഡെലിവറിക്ക് 40,000 രൂപ കമ്മീഷൻ ലഭിക്കുന്ന രീതിയിലാണ് ഇവരുടെ കച്ചവടമെന്ന് പോലീസ് അറിയിച്ചു. വിവിധ പുകയില ഉത്പന്നങ്ങള്‍ ചാക്കുകെട്ടുകളിലായാണ് ലോറിയില്‍ സൂക്ഷിച്ചിരുന്നത്. എറണാകുളത്തേക്ക് പുകയില ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് ദേശീയപാത ബൈപ്പാസില്‍ എസ്.എന്‍. കോളേജിന് സമീപം കണ്ണൂര്‍ ടൗണ്‍ പോലീസ് വാഹനപരിശോധന നടത്തിയത്. ഉച്ചയോടെ പ്രതികള്‍ സഞ്ചരിച്ച നാഷണല്‍ പെര്‍മിറ്റ് ലോറി ഇതുവഴിയെത്തി.
ലോറിയില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ മംഗളൂരുവില്‍ നിന്നുള്ള ആയുര്‍വേദ മരുന്നുകളാണെന്നും കൊച്ചിയിലേക്ക് പോവുകയാണെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി. സംശയം തോന്നി പോലീസ് സംഘം ലോറി പരിശോധിച്ചപ്പോള്‍ മുകള്‍ഭാഗത്ത് കുറച്ച് ചാക്കുകളിലായി ആയുര്‍വേദ മരുന്നുകള്‍ കണ്ടെത്തി. എന്നാല്‍ താഴെ പ്രത്യേക തട്ടുകളാക്കിയ ഭാഗം പരിശോധിച്ചപ്പോഴാണ് ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
ഓരോ ചാക്കിന് പുറത്തും എറണാകുളത്ത് കൈമാറേണ്ട ആളുകളുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നു. ഓരോ കടയിലും ചാക്കുകള്‍ ഇറക്കി പണം വാങ്ങുന്നതായിരുന്നു പ്രതികളുടെ രീതിയെന്നും സംസ്ഥാനത്തെ ഏറ്റവും വലിയ പാന്‍മസാല വേട്ടയാണിതെന്നും പോലീസ് പറഞ്ഞു.
Post Your Comments