ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണി വേണ്ടതെന്ന് മന്ത്രി എം.എം മണി. എല്‍ഡിഎഫിനു തുടര്‍ ഭരണമല്ല, രാഷ്ട്രീയ വനവാസമാണു ലഭിക്കാന്‍ പോകുന്നതെന്നു എ.കെ ആന്റണി പറഞ്ഞിരുന്നു. തുടര്‍ ഭരണമുണ്ടായാല്‍ അതു കേരളത്തില്‍ നാശം വിതയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ സര്‍വനാശമുണ്ടാവുക കോണ്‍ഗ്രസിനാണെന്ന് മണി പറഞ്ഞു. കോവിഡ് കാലത്ത് ആന്റണി എവിടെയായിരുന്നുവെന്നും എം.എം മണി ചോദിയ്ക്കുന്നു. സുകുമാരന്‍ നായരെയും മന്ത്രി വിമര്‍ശിച്ചു. കേരളത്തിലെ നായന്മാരുടെ വിതരണാവകാശം സുകുമാരന്‍ നായര്‍ക്കല്ല. ചുരുക്കം ചിലരേ സുകുമാരന്‍ നായരുടെ വാക്ക് കേള്‍ക്കുകയുള്ളുവെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
Post Your Comments