CricketLatest NewsNewsSports

സ്റ്റോക്കും ബെയർ‌സ്റ്റോയും തകർത്തടിച്ചു; ഇംഗ്ലണ്ടിന് തകർപ്പൻ ജയം

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 6 വിക്കറ്റിന് ഇന്ത്യയെ തകർത്തു. 6.3 ഓവർ ബാക്കി നിൽക്കെ ലക്ഷ്യമായ 337 റൺസ് ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നത്. ഓപ്പണർമാരായ ജേസൺ റോയിയും ജോണി ബെയർ‌സ്റ്റോ നൽകിയ മികച്ച തുടക്കം ബെൻ സ്റ്റോക്കും തകർത്തടിച്ചപ്പോൾ ഇംഗ്ലണ്ട് വേഗത്തിൽ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചു. എന്നാൽ പ്രസിദ്ധ് കൃഷ്ണ ബെയർ‌സ്റ്റോയെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

തുടർന്ന് ക്രീസിലെത്തിയ ലിയാം ലിവിങ്‌സ്റ്റണും ദാവീദ് മലനും 49 റൺസുമായി ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. ഓപ്പണിങ് കൂട്ടുകെട്ടിൽ 110 റൺസാണ് 16.3 ഓവറിൽ ഇംഗ്ലണ്ട് നേടിയത്. 55 റൺസ് നേടിയ ജേസൺ റോയ് റണ്ണൗട്ടായി. പിന്നീട് ബെയർ‌സ്റ്റോയോടൊപ്പം എത്തിയ സ്റ്റോക്ക് ഇന്ത്യൻ ബൗളർമാരെ അടിച്ച് തകർത്തുകൊണ്ടിരുന്നു. 52 പന്തിൽ 10 സിക്സുകൾ ഉൾപ്പെടെ 99 റൺസാണ് സ്റ്റോക്ക് അടിച്ചുകൂട്ടിയത്. സെഞ്ച്വറിക്ക് ഒരു റൺസ് അകലെ ഭുവനേശ്വർ കുമാറാണ് സ്റ്റോക്കിനെ പുറത്താക്കിയത്. 3 മത്സരങ്ങളുടെ പരമ്പര ഇതോടെ 1-1 നിലയിലാണ്.

shortlink

Post Your Comments


Back to top button