CricketLatest NewsNewsSports

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം നടത്താനിരിക്കുന്ന ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച്‌ ഇംഗ്ലണ്ട്. ഓയിന്‍ മോര്‍ഗനാവും ടീമിനെ നയിക്കുന്നത്. ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും ജോണി ബെയര്‍സ്റ്റോയുമെല്ലാം ടീമിൽ അണിനിരക്കുന്നുണ്ട്.

Read Also: മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിന് പിഴ വിധിച്ച്‌ കോടതി

ഡേവിഡ് മലന്‍ ആയിരിക്കും ഇംഗ്ലണ്ട് ഓപ്പണര്‍. ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന പേസ് നിരയില്‍ സാം കറനും ടോം കറനും മാര്‍ക്ക് വുഡ്ഡുമുണ്ട്. ആദില്‍ റാഷിദും മോയിന്‍ അലിയും സ്പിന്‍ കൈകാര്യം ചെയ്യും. എന്നാൽ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടിനെ ടി20 ടീമിൽ നിന്നും ഒഴിവാക്കി.

Read Also: അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാനും കൂട്ടാളികളും സിപിഎമ്മില്‍ ചേര്‍ന്നു

അഹമ്മദാബാദില്‍ മാര്‍ച്ച്‌ 12 മുതലാണ് ടി20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അഞ്ച് മത്സരങ്ങൾക്കും അഹമ്മദാബാദ് തന്നെയാവും വേദിയാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button