Latest NewsKeralaCinemaMollywoodNewsEntertainment

ബാ​ലു​ശ്ശേ​രി​യി​ലെ യു.​ഡി.​എ​ഫ് പ്രചാരണത്തിനായി സിനിമ താരങ്ങളും

ബാ​ലു​ശ്ശേ​രി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥിയും നടനുമായ ധർമ്മജന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ സി​നി​മ താ​ര​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി. ബാ​ലു​ശ്ശേ​രി, ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വിവിധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ന്ന കു​ടും​ബ​യോ​ഗ​ത്തി​ലാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ സി​നി​മ-​സീ​രി​യ​ല്‍ താ​രം നി​ര്‍​മ​ല്‍ പാ​ലാ​ഴി, ദേ​ശീ​യ അ​വാ​ര്‍​ഡ്‌ ജേതാവായ സു​ര​ഭി ല​ക്ഷ്​​മി, ചാ​ന​ല്‍ അ​വ​താ​ര​ക എ​ലീ​ന പ​ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തത്.

നി​ര്‍​മ​ല്‍ പാ​ലാ​ഴി പു​ത്തൂ​ര്‍​വ​ട്ട​ത്തെ യു.​ഡി.​എ​ഫ് കു​ടും​ബ​യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ത​ല​യാ​ട്ട് ന​ട​ന്ന കു​ടും​ബ​യോ​ഗം ന​ടി സു​ര​ഭി ല​ക്ഷ്​​മി​യും ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ബാ​ലു​ശ്ശേ​രി, ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി പ​ങ്കെ​ടു​ത്തു.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ധർമ്മജാനുവേണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ന​ട​ന്മാ​രാ​യ ജ​യ​റാം, സ​ലീം​കു​മാ​ര്‍, ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​രും ബാ​ലു​ശ്ശേ​രി​യി​ലെ​ത്തു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button